പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമം; എ.എസ്.ഐക്ക് സസ്പെന്ഷന്

വയനാട്: പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അമ്ബലവയല്‍ എഎസ്ഐ ബാബുവിനെ സസ്പെന്റ് ചെയ്തു. പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയെയാണ് ഇയാള്‍ പീഡീപ്പിക്കാന്‍ ശ്രമിച്ചത്. വയനാട് എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണിയാമ്ബറ്റ നിര്‍ഭയ ഹോമില്‍ താമസിക്കുന്ന പോക്സോ കേസ് ഇരയെ തെളിവെടുപ്പിനായി ഊട്ടിയിലേക്ക് കൊണ്ടുപോയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമം നടന്നു എന്നതായിരുന്നു പരാതി. പ്രാഥമികാന്വേഷണത്തിലെ ചില കണ്ടെത്തലുകളെ തുടര്‍ന്നാണ് നടപടി.

