KSDLIVENEWS

Real news for everyone

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സം; പാലക്കാട് ചാമ്പ്യന്‍മാര്‍

SHARE THIS ON


കൊച്ചി | സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍.
മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ ഫാത്തിമ മാത എച്ച് എസ് എസ് കൂമ്പന്‍പാറയാണ് ശാസ്ത്രോത്സവത്തില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് ദിവസങ്ങളിലായി എറണാകുളം ജില്ലയില്‍ നടന്ന മേളയില്‍ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണം മന്ത്രി ആന്റണി രാജുവും മന്ത്രി പി രാജീവും നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!