KSDLIVENEWS

Real news for everyone

പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു

SHARE THIS ON

കേരളം: പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദര്‍ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏഴു പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദര്‍. ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ- വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു.എ ഖാദര്‍ എന്ന ബുഹുമുഖപ്രതിഭ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!