KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; പ്രവർത്തകരെ തള്ളിവീഴ്ത്തി ഇ.പി.ജയരാജൻ

SHARE THIS ON

തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധം. രണ്ടു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം.


മുഖ്യമന്ത്രിയുടെ അടുത്തേക്കു മുദ്രാവാക്യം വിളിയുമായി നീങ്ങിയ ഇവരെ ഒപ്പമുണ്ടായിരുന്നവർ തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തില്‍ കയറിയത്. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇവർ പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇവർ മുദ്രാവാക്യം വിളിച്ചു. കണ്ണൂരിൽനിന്നാണ് പ്രവര്‍ത്തകർ വിമാനത്തിൽ കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!