കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാരുടെ തമ്മില്‍ത്തല്ല്; രണ്ട് ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസുകളിലെ ജീവനക്കാരായ എട്ട് പേര്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാനും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യബസുകളിലെ ജീവനക്കാര്‍ നടുറോഡില്‍ തമ്മില്‍ത്തല്ലിയത്. ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.