KSDLIVENEWS

Real news for everyone

പെൺകുട്ടിയാണെന്നു തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല സന്ദേശം അയച്ചു; യുവാവ് പിടിയിൽ

SHARE THIS ON

കാസർകോട്∙ ഇൻസ്റ്റഗ്രാമിലൂടെ പതിനാറുകാരന് അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച കേസിൽ യുവാവിനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കളനാട്ടെ മുഹമ്മദ് മൻസിലിലെ കെ.പി.മുഹമ്മദ് ഫിറോസ് ( ഫിർദോസ് 24) നെയാണ് സിഐ സി.ഭാനുമതി, എസ്ഐ കെ.അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ ഐ.ടി. വകുപ്പ് പ്രകാരവും കേസെടുത്തായി പൊലീസ് പറഞ്ഞു. രണ്ടാഴ്ച് മുൻപ് പരിചയപ്പെട്ട 16 കാരനെ പെൺകുട്ടിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ചാറ്റ് ചെയ്യുകയും പിന്നിട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയുമായിരുന്നു. 16 കാരനായ വിദ്യാർഥി വീട്ടുകാരെ അറിയിച്ചു. പിന്നീട് പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!