മ്യാൻമറിൽ തടവിലാക്കപ്പെട്ട മലയാളി ഉൾപ്പെടെ 10 പേർ കൂടി മോചിതരായി; 9 പേർ തമിഴ്നാട്ടുകാർ

കോട്ടയം ∙ ജോലി തട്ടിപ്പിന് ഇരയായി മ്യാൻമറിൽ തടവിലാക്കപ്പെട്ടവരിൽ ഒരു മലയാളി അടക്കം 10 പേർ കൂടി മോചിതരായി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് ഉൾപ്പെടെയുള്ള 10 പേരാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്നു മോചിതരായത്. വൈശാഖിന് ഒപ്പമുള്ള മറ്റ് ഒൻപതു പേരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. വൈശാഖിനെ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ചെലവിൽ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു തമിഴ്നാട് എൻആർകെ ഓഫിസർ അനു പി.ചാക്കോ അറിയിച്ചു.
ഒരു സുഹൃത്തു മുഖേനയാണ് തായ്‌ലൻഡിലേക്കു ജോലിക്ക് പോയതെന്നും അവിടെനിന്ന് മ്യാൻമറിലേക്ക് പിടിച്ച് കൊണ്ടുവരികയായിരുന്നെന്നും വൈശാഖ് മനോരമ ഓൺലൈനോടു പറഞ്ഞു. വൈശാഖിന്റെ വാക്കുകൾ:

