KSDLIVENEWS

Real news for everyone

മംഗളുരുവിൽ പി.എഫ്.ഐ, എസ്.ഡി.പിഐ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡ് ; അഞ്ച് പേർ കസ്റ്റഡിയിൽ

SHARE THIS ON

മംഗുളൂരു: എസ്.ഡി.പി.ഐ യുടെയും നിരോധിത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും വീടുകളിൽ കർണാടക പൊലീസ് റെയ്ഡ് നടത്തി. വ്യാഴാഴ്ച നടന്ന റെയ്ഡിൽ അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. നിരോധനാജ്ഞക്ക് ശേഷം സംസ്ഥാനത്ത് പി.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആദ്യ റെയ്ഡാണിത്. കർണാടകയിലെ ബി.ജെ.പി നേതാക്കൾ എസ്‌.ഡി.പി.ഐയും നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് രഗത്തെത്തി.പനമ്പൂർ, സൂറത്ത്കൽ, ഉള്ളാള്, മംഗളൂരു റൂറൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും കസ്റ്റഡിയിൽ എടുത്തവരെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!