KSDLIVENEWS

Real news for everyone

പരസ്യ പ്രചാരണം അവസാനിച്ചു ; നിശബ്ദ മണിക്കൂറുകൾ കഴിഞ്ഞാൽ പോളിങ് ബൂത്തിലേക്ക്‌.

SHARE THIS ON

കാസർഗോഡ്‌ : കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസത്തെ പ്രചാരണ പരിപാടികൾക്കും ശേഷം ജില്ലയിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക് . സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ , ആരോഗ്യ വകുപ്പ് എന്നിവർ നൽകിയ നിർദേശങ്ങൾ പാലിച്ചുള്ള പരസ്യ പ്രചാരണത്തിൽ കലാശക്കൊട്ട് , വലിയ പ്രകടനങ്ങൾ എന്നിവ ഉണ്ടായിരുന്നില്ല . വാർഡുകൾ കേന്ദ്രീകരിച്ചുള്ള പരസ്യ പ്രചാരണമായിരുന്നു ജില്ലയിൽ ഏറെ ഭാഗങ്ങളിലും നടന്നത് . സ്ഥാനാർഥികൾ ഇന്നലെയും വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു . കാസർകോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണ ഇല്ലാത്തത് ഇത് ആദ്യമായിരുന്നു ബിജെപി കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം സെൽഫിയെടുക്കുന്നവർ . വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് . ആറിനു ക്യൂവിൽ ഉള്ളവർക്ക് ടോക്കൺ നൽകിയശേഷം അവരെ വോട്ട് ചെയ്യാൻ അനുവദിക്കും . വൈകിട്ട് 5 മുതൽ ഒരു മണിക്കുർ കോവിഡ് പോസിറ്റീവ് ആകുന്നവർക്കും നിരീക്ഷണത്തിൽ ആകുന്നവർക്കും പിപി ഇ കിറ്റുകൾ ധരിച്ചു പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം . നികളും എത്തിന്റെ പ്രായം -2 മാസത്തിൽ ിങ്ങളുടെ പീഡയാളീജ്യമായി സ്പെഷൽ വോട്ടർമായിരുന്നു 11 വരെ സർട്ടിഫൈഡ് പട്ടികയിൽ ഉണ്ടായിരുന്നത് . ഇന്നു വൈകിട്ട് 3 വരെ ്പെഷൽ പോളിങ് ഓഫിസർമാർ പെഷൽ പോസൂൽ ബാലറ്റ് വിതരണം ചെയ്യും . തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കലക്ടർ ഡി.സജിത്ത് ബാബു ജില്ലയിലെ 8 സ്ട്രോങ് റൂമുകൾ സന്ദർശിച്ചു . ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ , ഡിവൈഎസ്പിമാരായ പി.ബാലകൃഷ്ണൻ നായർ , പി.കെ.സുനിൽകുമാർ എന്നിവർ കലക്ടറുമായി ചർച്ച നടത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!