തദ്ദേശ തെരഞ്ഞെടുപ്പ് ;
അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്ടർ ഡോ. ഡി.സജിത് ബാബു ജില്ലയിലെ എട്ട് സ്ട്രോംങ് റൂമുകളും സന്ദർശിച്ചു.

കാസർഗോഡ് • തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്ടർ ഡോ. ഡി.സജിത് ബാബു ജില്ലയിലെ എട്ട് സ്ട്രോംങ് റൂമുകളും സന്ദർശിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ, കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. സുനിൽകുമാർ എന്നിവരും കളക്ടറുമായി ചർച്ച നടത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രം തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യാൻ വരണാധികാരികൾക്ക് നിർദേശം നൽകി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി കാസർകോട് ആർ.ഡി.ഒ., വി.ജെ.ഷംസുദീൻ കാസർകോട് നഗരസഭാ വരണാധികാരികളായ ഡി.ഇ.ഒ. നന്ദികേശൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ സജിത് കുമാർ എന്നിവർ കാസർകോട് ഗവ. കോളേജിലെ സ്ട്രോങ് റൂമുകൾ സജ്ജീകരിക്കുന്നതിന് നേതൃത്വം നൽകി.

