KSDLIVENEWS

Real news for everyone

കോവിഡിലും വീര്യം കുറയാതെ കലാശക്കൊട്ട്

SHARE THIS ON

തൃക്കരിപ്പൂർ • കോവിഡ് വ്യാപനത്തിലെ ആശങ്ക കലാശക്കൊട്ടിനു പകിട്ടു കുറച്ചെങ്കിലും ഒത്തു കൂടിയ പ്രവർത്തകരുടെ വീര്യം ഒട്ടും കുറഞ്ഞില്ല . വാഹനങ്ങളിൽ കുതിച്ചു മുന്നേറിയും തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പരസ്യ പ്രചാരണത്തിലെ അവസാന മണിക്കൂറുകളെ പ്രവർത്തകരും സ്ഥാനാർഥികളും ആവേശഭരിതമാക്കി . 9ജില്ലയുടെ തെക്കൻ മേഖലയിൽ പതിവു നിലയിൽ നിന്നു വ്യത്യസ്തമായിരുന്നു കലാശക്കൊട്ടിൽ ഇന്നലെ കണ്ടത് . അവസാന മണിക്കൂറിൽ പ്രചാരണ വാഹനങ്ങളും പ്രവർത്തകരും ടൗണുകളെ കയ്യടക്കുക്കുകയും അപ്പുറവും ഇപ്പുറവും നിന്നു പോർവിളിക്കുന്നതുമായ കാഴ്ചയിൽ നിന്നു വലിയ മാറ്റമുണ്ടായി . മാത്രമല്ല , പ്രചാരണം ടൗണിൽ നിന്നു മാറി അവസാന വട്ട മണിക്കൂറുകളിലും ഗ്രാമങ്ങളിലും കുണ്ടനിട വഴികളിലും ശബ്ദ മുഖരിതമായ അന്തരീക്ഷവുമുണ്ടായി . വാശികൂട്ടി പ്രവർത്തകർ തമ്മിൽ ഉരസലുണ്ടാകുന്നത് കൂടുതലും കലാശക്കൊട്ടിലാണ് കാണുക . ഇത്തവണ പൊലിസിനും പണി കുറഞ്ഞു . തർക്കിക്കാനും പോരടിക്കാനും പ്രവർത്തകർ മുതിരാതിരുന്നപ്പോൾ പരസ്യ പ്രചാരണം ശാന്തമായി അവസാനിച്ചു . പരസ്യ പ്രചാരണത്തിലെ മഴയിലും തളരാത്ത ആവേശം ചിറ്റാരിക്കാൽ • തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലും ഈസ്റ്റ് എളേരിയിലെ മുന്നണികളിൽ വീറും വാശിയും പ്രകടമായി . പരസ്യ പ്രചാരണം അവസാനിച്ച ഇന്നലെ വൈകിട്ടും പ്രവർത്തകരിൽ ആവേശം അണപൊട്ടി . ചൂടേറിയ പ്രചാരണത്തിന്റെ സമാപത്തിനൊടുവിൽ വന്നെത്തിയ കനത്ത മഴപോലും പ്രവർത്തകരുടെ ആവേശത്തെ തളർത്താനായില്ല . യുഡിഎഫ് , ഡിഡിഎഫ് മുന്നണികളുടെ പ്രചാരണത്തിന്റെ സമാപനവും ചിറ്റാരിക്കാൽ ടൗണിലായിരുന്നു . ഡിഡിഎഫ് ചിറ്റാരിക്കാൽ ടൗണിൽ പൊതുയോഗം നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത് . സ്ഥാനാർഥികളായ ജയിംസ് പന്തമ്മാക്കൽ , പി.വേണുഗോപാൽ , സണ്ണി കോയിത്തുരുത്തേൽ ത പ്രസംഗിച്ചു . യുഡിഎഫ് നേതൃത്വത്തിൽ റോഡ് ഷോ നടത്തി . സ്ഥാനാർഥികളായ ജോമോൻ ജോസ് , ജോസ് കുത്തിയതോട്ടിൽ , ജോയി കുര്യാലപ്പുഴ നേതൃത്വം നൽകി . പ്രചാരണ സമാപനം വെള്ളരിക്കുണ്ട് • ബളാൽ പഞ്ചായത്ത് എൻഡിഎ സ്ഥാനാർഥി സംഗമവും പ്രചാരണ സമാപന യോഗവും നടത്തി . കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.സാജൻ പുഞ്ച അധ്യക്ഷനായി.സ്ഥാനാർഥികളായ കെ.എസ്.രമണി , കെ.അരൂൺ , ശ്രീജ മാധവൻ , അനിതമണി , സാവിതി ശങ്കരൻ എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!