KSDLIVENEWS

Real news for everyone

ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപെടാന്‍ ശ്രമിക്കവേ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

SHARE THIS ON

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മരിച്ചു. തമിഴ്നാട് സ്വദേശി കുമാരി(50) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുമാരി താഴേക്ക് ചാടിയത്.
ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരി തെട്ടിയിട്ട് അതിൽ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരാവസ്ഥയിലായ ഇവരെ പ്രദേശവാസികൾ ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.

ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി സാരിയിൽ തൂങ്ങി പുറത്തേക്ക് ചാടി, വീണ് ഗുരുതര പരിക്ക്, ദുരൂഹത
മാനസികസമ്മർദ്ദമോ ശാരീരികമായ പീഡനമോ ഇവർ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. താഴേക്ക് ചാടുമ്പോഴും ഫ്ളാറ്റിന്റെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ദിവസങ്ങളായി ഇവർ ഫ്ളാറ്റിനുള്ളിൽ അകപെട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്ളാറ്റ്. ഫ്ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!