KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസ് ;
ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു , കോടതിക്ക് കൈമാറി ; പുറത്തുവിടാതെ പോലീസ്

SHARE THIS ON

കൊല്ലം; നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഹാര്‍ഡ് ഡിസ്ക് പരിശോധനയ്ക്കായി ഹോസ്ദുര്‍ഗ് കോടതിക്കു കൈമാറിയെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം പുനലൂര്‍ കോടതിയാണ് ഹാര്‍ഡ് ഡിസ്ക് കൈമാറിയത്.

ഗണേഷ്കുമാറിന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്തിയില്ല എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിനു ശേഷം മതി തുടരന്വേഷണം എന്ന ഉന്നത ഉദ്യോഗസ്ഥ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ഡ് ഡിസ്കിന്റെ വിവരം പൊലീസ് മറച്ചു വയ്ക്കുകയായിരുന്നെന്നാണു ലഭിക്കുന്ന വിവരം.ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്ത കാര്യം ബേക്കല്‍ പൊലീസ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഓഫിസ് സെക്രട്ടറി കോട്ടാത്തല ബി.പ്രദീപ്കുമാറിന്റെ കൊട്ടാരക്കരയിലെ വീട്ടിലുമായാണ് പരിശോധന നടന്നത്. രണ്ടിടത്തു നിന്നും ഒന്നും കിട്ടിയില്ലെന്നായിരുന്നു പൊലീസ് അന്നു പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!