KSDLIVENEWS

Real news for everyone

കുടുംബാസൂത്രണം ;
രണ്ടുകുട്ടികളേ പാടുള്ളൂ എന്ന നിബന്ധന വയ്ക്കാനാവില്ല : കേന്ദ്രം സുപ്രിം കോടതിയിൽ

SHARE THIS ON

ന്യൂഡല്‍ഹി: ജനസംഖ്യാനിയന്ത്രണത്തിന്‌ നിശ്‌ചിതഎണ്ണം കുട്ടികളേ പാടുള്ളുവെന്ന്‌ ജനങ്ങളെ നിര്‍ബന്ധിക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുടുംബത്തിന്റെ വലുപ്പം നിശ്‌ചയിക്കാന്‍ ദമ്ബതികള്‍ക്ക്‌ സമ്മര്‍ദങ്ങളേതുമില്ലാതെ അവകാശമുണ്ടെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലത്തിലൂടെ അറിയിച്ചു. കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിന്‌ രണ്ടുകുട്ടികളേ പാടുള്ളു എന്ന നിബന്ധനയോ കൃത്യമായ നിയന്ത്രണമോ വേണമെന്ന പൊതുതാല്‍പര്യഹര്‍ജിയിലെ ആവശ്യം കേന്ദ്രം നിരാകരിച്ചു. അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേന്ദ്രത്തിന്റെ മറുപടി.
ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന്‌ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജനസംഖ്യാ വിസ്‌ഫോടനം ബോംബ്‌ സ്‌ഫോടനത്തേക്കാള്‍ അപകടരമാണെന്നും ഭരണഘടനാ അവകാശങ്ങളായ ശുദ്ധവായു, കുടിവെള്ളംം ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നിവ എല്ലാ പൗരന്മാര്‍ക്കും ലഭിക്കണമെങ്കില്‍ ജനസംഖ്യാനിയന്ത്രണം ഇല്ലാതെ സാധ്യമാകില്ലെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്‌ ഏകാധിപത്യപരമായ നടപടി കൊണ്ടുവരാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളണമെന്നും ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!