മൂന്നാറിലും വാഗമണിലും കയ്യേറ്റം ഒഴിപ്പിക്കുന്നു ; 100 ഏക്കറോളം ഭൂമി പിടിച്ചെടുത്തു

പശ്ചിമ ബംഗാള്‍ ഉടന്‍ ഹിന്ദു രാജ് ആകുമെന്ന് ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്നും പശ്ചിമ ബംഗാള്‍ ‘ഹിന്ദു രാജ്’ ആകുമെന്നുമായിരുന്നു എം.പിയുടെ പരാമര്‍ശം. ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ വിവാദ പ്രസ്താവനയുമായി പ്രഗ്യ രംഗത്തെത്തിയത്.‘അവരുടെ ഭരണം അവസാനിക്കുമെന്നറിഞ്ഞതിനാല് അവര്‍(മമത ബാനര്‍ജി) നിരാശയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും, പശ്ചിമ ബംഗാളില്‍ ഹിന്ദു രാഷ്ട്രം ഉണ്ടാക്കും,” പ്രഗ്യ സിംഗ് ഠാക്കൂര്‍ പറഞ്ഞു.

