KSDLIVENEWS

Real news for everyone

ഗംഗയിൽ കുളിക്കാനിറങ്ങിയ 14കാരനെ മുതല കടിച്ചുകൊന്നു; മുതലയെ അടിച്ചുകൊന്ന് നാട്ടുകാർ

SHARE THIS ON

പട്ന∙ ഗംഗയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മുതല ജീവനോടെ കടിച്ചുതിന്നു. ഇതിൽ കുപിതരായ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ നദിയിൽനിന്ന് വലിച്ചുകയറ്റി അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിൽ രാഘോപുർ ദിയാരയിലാണ് ദാരുണ സംഭവം ഉണ്ടായത്. പുതിയതായി വാങ്ങിയ ബൈക്ക് പൂജിക്കുന്നതിന്റെ ഭാഗമായിട്ടാണ് പതിനാലുകാരനായ അങ്കിത് കുമാർ കുടുംബാംഗങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കാനിറങ്ങിയത്. കുളിച്ചശേഷം ബൈക്കിന്റെ പൂജയ്ക്കായി ഗംഗാജലം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കുടുംബാംഗങ്ങൾക്കൊപ്പം ഗംഗയിൽ കുളിക്കുന്നതിനിടെ മുതല അങ്കിതിനെ ആക്രമിക്കുകയായിരുന്നു. വെള്ളത്തിലേക്കു വലിച്ചുകൊണ്ടുപോയശേഷം അങ്കിതിനെ മുതല ജീവനോടെ തിന്നുകയായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അവർക്ക് വീണ്ടെടുക്കാനായത് അങ്കിതിന്റെ ഏതാനും ശരീര ഭാഗങ്ങൾ മാത്രം. ഇതിനിടെ നാട്ടുകാർ ചേർന്ന് മുതലയെ വലിച്ച് കരയ്ക്കു കയറ്റിയിരുന്നു. തുടർന്ന് വടികൾ ഉൾപ്പെടെ ഉപയോഗിച്ച് അവർ മുതലയെ അടിച്ചുകൊന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!