കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാറും ഓഫിസ് അസിസ്റ്റന്റും പിടിയില്‍

കുണ്ടറ∙ പ്രമാണം റജിസ്റ്റർ ചെയ്യുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ, ഓഫിസ് അസിസ്റ്റന്റ് എന്നിവരെ വിജിലൻസ് പിടികൂടി. പരാതിക്കാരനിൽ നിന്നും പണം വാങ്ങുന്നതിനിടെ കുണ്ടറ സബ് റജിസ്ട്രാർ എൻ.റീന, ഓഫിസ് അസിസ്റ്റന്റ് പെരിനാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ഒരു പ്രമാണം റജിസ്റ്റർ ചെയ്യുന്നതിന് ആധാരം എഴുത്തുകാരനിൽനിന്നും 1500 രൂപ ആണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ 3 പ്രമാണം റജിസ്റ്റർ ചെയ്യുന്നത് 4500 രൂപയാണ് സുരേഷ് ആവശ്യപ്പെട്ടത്. അതിൽ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് സബ് റജിസ്ട്രാറെ അറസ്റ്റ് ചെയ്തത്. പിന്നീട് സുരേഷ് കുമാറിന്റെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി.

