KSDLIVENEWS

Real news for everyone

സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

SHARE THIS ON

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ നീക്കം. സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ഇനി തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും. സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി. നേരത്തേ കേരളം, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മേഘാലയ, മിസോറാം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!