ഇറാനെ ഭയന്ന് നെതന്യാഹു രാജ്യം വിട്ടെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍

ജെറുസലേം: ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ ഇസ്‌റാഈല്‍ പധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രാജ്യം വിട്ടതായി റിപോര്‍ട്ട്. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോണ്‍’ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടു. ഗ്രീസിലെ ഏഥന്‍സില്‍ അഭയം തേടിയെന്നാണ് ജെറുസേലം പോസ്റ്റിന്റെയും ടൈംസ് ഓഫ് ഇസ്‌റാഈലിന്റെയും റിപോര്‍ട്ടുകളിലുള്ളത്. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സംഭവം റിപോര്‍ട്ട് ചെയ്തു.
ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇന്നലെ രാത്രിയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 70ല്‍ കുടുതല്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈല്‍ പ്രതിരോധമന്ത്രാലയത്തിന് സമീപം ഇറാന്‍ മിസൈല്‍ പതിച്ചു. വന്‍ സ്ഫോടനവും കെട്ടിടത്തില്‍ തീപ്പിടിത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപേര്‍ട്ട് ചെയ്തു.