അവയവദാനത്തിനു സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. ലോക അവയവദാന ദിനമായിരുന്ന ഇന്നലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്.
മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്. അവയവം ദാനംചെയ്യാന്‍ സമ്മതപത്രം നല്‍കുന്നവര്‍ക്ക് മൃതസഞ്ജീവനി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്കു കൈമാറി. മരണാനന്തര അവയവദാനത്തിന്റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

