മംഗലാപുരത്തെ പ്രമുഖ വ്യവസായിയും ആരോഗ്യ-വിദ്യാഭ്യാസ സംരഭകനുമായ ഡോ : എം. ആർ ഷെട്ടി അന്തരിച്ചു

മംഗലാപുരം ; പ്രമുഖ വ്യവസായിയും ബുദ്ധിജീവിയും ആരോഗ്യ വിദ്യാഭ്യാസ സംരംഭകനുമായ ഡോ. എം ആര് (രാംഗോപാല്‍) ഷെട്ടി (75) അന്തരിച്ചു. ഡോ. എം വി ഷെട്ടി മെമ്മോറിയല്‍ ട്രസ്റ്റിന്റെ സ്ഥാപകനാണ്.
1945 ജൂണ്‍ 12 ന് മംഗളൂരുവില്‍ ജനിച്ച ഡോ. എം ആര് ഷെട്ടി സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മംഗളൂരുവിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ (കെഎംസി) നിന്ന് ബിരുദ, ബിരുദാനന്തര ബിരുദം നേടി. വാസ്കുലര്‍ സര്‍ജറി ഫെലോഷിപ്പില്‍ യുകെയിലേക്ക് പോയ അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം കെഎംസിയില്‍ സര്‍ജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

