മൊഗ്രാൽ സ്വദേശി ഇർഫാന-എ എച് ഇബ്രാഹിമിന് ബി എ എം എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയം: മൊഗ്രാൽ കെഎസ് യു ഐ അനുമോദിച്ചു.

കാസർഗോഡ്. കർണാടക സുള്ള്യയിലെ കെവിജി മെഡിക്കൽ കോളേജ് ഓഫ് ആയുർവേദയിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിഎഎം എസ് പരീക്ഷയിൽ പാസായ മൊഗ്രാൽ നിവാസിയും, ഇപ്പോൾ കാസർഗോഡ് സിവിൽ സ്റ്റേഷൻ പരിസരത്തെ താമസക്കാരിയുമായ ഡോ: ഇർഫാന-എ എച് ഇബ്രാഹിമിന് മൊഗ്രാൽ യൂണിറ്റ് കെഎസ്‌യു (ഐ ) വീട്ടിലെത്തി സ്നേഹോപഹാരം നൽകി അനുമോദിച്ചു.സജീവ കോൺഗ്രസ് പ്രവർത്തകനായ എ എച് ഇബ്രാഹിം -മുംതാസ് ദമ്പതികളുടെ മകളാണ് ഡോ: ഇർഫാന.
അഞ്ചുവർഷത്തെ ബിഎഎംഎസ് കോഴ്സിനാണ് മെഡിക്കൽ കോളേജ് ഓഫ് ആയുർവേദയിൽ ഇർഫാന ചേർന്ന് പഠിച്ചത്. അവസാന വർഷ പരീക്ഷയിലാണ് ഇപ്പോൾ ഫസ്റ്റ് ക്ലാസോടെ പാസ്സാ യിരിക്കുന്നത്. ഇനി ഒരു വർഷം മെഡിക്കൽ കോളേജിൽ പ്രാക്ടീസ് ചെയ്യണം. തുടർന്ന് ഇർഫാനയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച് പുറത്തുവരും.
അനുമോദന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ ഇർഫാനയ്ക്ക് സ്നേഹോപഹാരം നൽകി. കെഎസ് യു ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ മുവാസ് എം എം, മുഹമ്മദ് ഉവൈസ്,കോൺഗ്രസ് പ്രവർത്തകരായ റിയാസ് കരീം, മുഹമ്മദ് അബ്‌കോ, ശരീഫ് ദീനാർ എന്നിവർ സംബന്ധിച്ചു. സ്നേഹോപഹാരത്തിന് ഡോ: ഇർഫാന നന്ദി പറഞ്ഞു.
ഫോട്ടോ :ഡോ :ഇർഫാനയ്ക്ക് മൊഗ്രാൽ കെ എസ് യു ഐ യുടെ സ്നേഹോപഹാരം നാസർ മൊഗ്രാൽ നൽകുന്നു.

