KSDLIVENEWS

Real news for everyone

നീലേശ്വരം ജ്വല്ലറി കവര്‍ച്ച: പ്രതികളെ കുറിച്ച് സൂചന

SHARE THIS ON

നീലേശ്വരം: കോൺവെൻറ് ജങ്ഷൻ മേൽപാലത്തിന് സമീപത്തെ കുഞ്ഞിമംഗലം ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച പ്രതികളെ കുറിച്ച്‌ നിര്‍ണായക വിവരം ലഭിച്ചു. ഹോസ്‌ദുര്‍ഗ് ഡിവൈ.എസ്‌.പി ഡോ. വി ബാലകൃഷ്‌ണെൻറ മേല്‍നോട്ടത്തില്‍ നീലേശ്വരം ഇന്‍സ്‌പെക്‌ടർ ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ സൂചന ലഭിച്ചത്‌. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്‌ട്രിക്കല്‍ കട്ടിങ് മെഷീന്‍ ജ്വല്ലറിയില്‍ കണ്ടെത്തിയിരുന്നു. ഈ മെഷീന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ മോഷ്‌ടാക്കളിലേക്ക്‌ വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയത്‌

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയാണ്‌ പ്രസ്‌തുത ഉപകരണത്തി​െൻറ നിർമാതാക്കള്‍. കമ്പനി ഇതിനകം ഇത്തരത്തിലുള്ള 35 യന്ത്രങ്ങളാണ്‌ നിർമിച്ചിട്ടുള്ളത്‌. ഇവയില്‍ ഒന്നുപോലും കേരളത്തില്‍ വില്‍പന നടത്തിയിട്ടില്ലെന്നാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ വ്യക്​തമായത്‌. കർണാടകയില്‍ വില്‍പന നടത്തിയ മെഷീനാണ്‌ ജ്വല്ലറി കൊള്ളക്ക്​ ഉപയോഗിച്ചത്‌. അന്തര്‍ സംസ്ഥാന പ്രഫഷനല്‍ സംഘമാണ്‌ കവര്‍ച്ചക്കു പിന്നിലെന്ന സൂചനയും ഇതുവഴി അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്‌.Tags:    

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!