KSDLIVENEWS

Real news for everyone

ബബീഷ് കാസർഗോഡിന്റെ റോൾ മോഡൽ :
അൻവർ സാദാത്ത്‌

SHARE THIS ON

സിറ്റി സൈക്കിൾ& സിറ്റി ബാഗ് പ്രസ്തുത സ്ഥാപനത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ ഷംസുദ്ദീൻ സ്പീഡ് ബബീഷിന് ഉപഹാരം സമ്മാനിച്ചു.

കാസറഗോഡ് :
അപ്രതീക്ഷിത ദുരന്തമുഖത്ത് ജീവിതത്തിന്റെയും മരണത്തിന്റെയും
നൂൽപ്പാലത്തിൽ നിന്നും മൂന്ന് മനുഷ്യരെ അവസരോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ പിടിച്ച മത്സ്യത്തൊഴിലാളി ബബീഷ് കാസറഗോഡ്കാരുടെ പുതിയ റോൾ മോഡലാണെന്ന് സിറ്റി ബാഗ്& സിറ്റി സൈക്കിൾ മാനേജിംഗ് ഡയറക്ടർ അൻവർ സാദാത്ത്‌ അഭിപ്രായപ്പെട്ടു.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ബബിഷ് കാട്ടിയ ധീരതയും, മനുഷ്യത്വവും എടുത്തു പറയേണ്ട വിഷയമാണെന്നും, മതത്തിന്റെയും, ജാതിയുടെയും,വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും വ്യത്യാസത്തിൽ മനുഷ്യനെ പരസ്പരം അളന്നു തിട്ടപ്പെടുത്തുന്ന ചിലരെങ്കിലും വസിക്കുന്ന സമകാലത്ത് ബബിഷ് തുറന്നുകാട്ടിയ സന്ദേശം മാനവ സമൂഹത്തിനു മുന്നിൽ മാതൃകയാണെന്നും അൻവർ പറഞ്ഞു.
കാസറഗോഡ് സിറ്റി സൈക്കിൾ&സിറ്റി ബാഗ് പ്രസ്തുത സ്ഥാപനത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ സംസുദീൻ സ്പീഡ് ബബിഷിന് ഉപഹാരം സമ്മാനിച്ചു,
അജാനൂർ ലയൺസ് ക്ലബ് പ്രസിഡണ്ട് അഷ്റഫ് എം ബി മൂസ, സുബൈർ സി പി,സുകുമാരൻ പൂച്ചക്കാട്, റിസ്വാൻ ക്യുൻസ് ബേക്കറി,കാഹു അറഫ, സി എം കെ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!