KSDLIVENEWS

Real news for everyone

സൈനുദ്ധീൻ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ പ്രക്ഷോഭം- എസ്ഡിപിഐ

SHARE THIS ON

കാസർഗോഡ്‌: കുമ്പളയിൽ എസ്ഡിപിഐ ബ്രാഞ്ച്‌ പ്രസിഡണ്ട്‌ സൈനുദ്ധീനെതിരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി എസ്ഡിപിഐ ജില്ലാ കമ്മിറ്റി രംഗത്ത്‌.
കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കഞ്ചാവ്‌ മാഫിയയാണ് അക്രമത്തിനു പിന്നിൽ. ഇത്തരക്കാർക്കെതിരെ കർശന നടപടികളെടുക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന അധികൃതരും ഗുണ്ടകളെ സഹായിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടുമാണ് മേഖലയിൽ അക്രമങ്ങൾ നടത്താൻ ഇവർക്ക്‌ പ്രചോദനമേകുന്നത്‌. സൈനുദ്ധീൻ വധശ്രമക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോവുമെന്ന് ജില്ലാ നേതൃത്വം.
അക്രമത്തിനിരയായ സൈനുദ്ധീന്റെ വീട്‌ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ നേതാക്കൾ.
ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ പാക്യാര, സെക്രട്ടറി എഎച്ച്‌ മുനീർ, വൈസ്‌ പ്രസിഡണ്ട്‌ ഇഖ്‌ബാൽ ഹൊസങ്കടി, മണ്ഡലം നേതാക്കളായ അഷ്‌റഫ്‌ ബഡാജെ, മുബാറക്‌ കടമ്പാർ, അലി ഷഹാമ, അൻവർ ആരിക്കാടി, നാസർ,സലാം,മൻസൂർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!