KSDLIVENEWS

Real news for everyone

സര്‍ക്കാരിന്‍റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാമ്ബയിന് ഇന്ന് തുടക്കം

SHARE THIS ON

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാമ്ബയിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് ക്യാമ്ബയിന്‌ തുടക്കമാകുക. ഇന്നു മുതല്‍ റിപബ്ലിക് ദിനം വരെ നീണ്ടുനില്‍ക്കുന്നതാണ് രണ്ടാം ഘട്ട ക്യാമ്ബയിന്‍.

ഒന്നാംഘട്ട ക്യാമ്ബയിന്‍റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി രണ്ടാംഘട്ട ക്യാമ്ബയിനും പ്രഖ്യാപിച്ചിരുന്നു. ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. രാവിലെ 11 മണിക്ക്‌ കൈറ്റ്‌ വിക്ടേഴ്സ്‌ ചാനല്‍ വഴി മുഖ്യമന്ത്രിയുടെ സന്ദേശം സ്കൂളുകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കും.

എക്സൈസ്‌ – വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക്‌ ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. ക്ലാസ് അടിസ്ഥാനത്തില്‍ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സഭകള്‍ ചേരും.

ആദ്യഘട്ട ക്യാമ്ബയിന്‍ പ്രവര്‍ത്തനങ്ങള്‍, രണ്ടാം ഘട്ട ക്യാമ്ബയിന്‍റെ രൂപരേഖ, വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. നവംബര്‍ 8ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നതതല സമിതി യോഗമാണ്‌ പരിപാടികള്‍ രൂപകല്‍പന ചെയ്തത്‌.

പ്രചാരണത്തിനൊപ്പം എക്സൈസും പൊലീസും (പവര്‍ത്തനം ഊര്‍ജിതമാക്കും. ലോകകപ്പ്‌ ഫുട്ബോള്‍ ആവേശത്തെയും പ്രചാരണത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായ ഗോള്‍ ചലഞ്ചിന്‌ ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്ത് ആകമാനം രണ്ട്‌ കോടി ഗോള്‍ അടിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഗോളടിച്ച്‌ നിര്‍വഹിക്കും. ‌എല്ലാ വിദ്യാലയങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും മറ്റു പ്രധാന ഇടങ്ങളിലും ഗോള്‍ ചലഞ്ച്‌ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!