KSDLIVENEWS

Real news for everyone

കത്ത് വിവാദം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

SHARE THIS ON

തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ പ്രതിപക്ഷം ഇന്നലെ തള്ളിയിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലീസ് മേധാവിക്ക് ഉടന്‍ കൈമാറും. അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം കൂടുതല്‍ പേരുടെ മൊഴി എടുക്കും.

നഗരസഭയില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ കുറ്റക്കാരെ വെള്ളപൂശാനാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു. ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസമാണെങ്കിലും പ്രതിഷേധം കടുപ്പിക്കാനാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റെയും തീരുമാനം. രണ്ട് ദിവസത്തിന് ശേഷം ഇന്നും നഗരസഭാ പരിസരം സംഘര്‍ഷത്തിന് വേദിയായേക്കും.

സത്യാഗ്രഹ സമരം തുടരുന്ന കോണ്‍ഗ്രസ് സമരരീതി കൂടുതല്‍ കടുപ്പിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് ബി.ജെ.പി തീരുമാനം. അതിനിടെ ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലീസ് മേധാവിക്ക് ഉടന്‍ കൈമാറും. വ്യാജ കത്താണെന്ന് കാട്ടിയാകും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യും. സമാന്തരമായി അന്വേഷണം നടത്തുന്ന വിജിലന്‍സ് കൂടുതല്‍ പേരുടെ മൊഴി എടുക്കും. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ വിജിലന്‍സും ശരിവെക്കാനാണ് സാധ്യത.

കേസെടുത്തില്ലെങ്കില്‍ അടുത്ത തവണ ഹൈക്കോടതി ഹരജി പരിഗണിക്കുമ്ബോള്‍ തിരിച്ചടിയാകുമെന്ന ഭയം സര്‍ക്കാരിനുണ്ട്. നഗരസഭയ്ക്ക് പുറമെ, സി.ബി.ഐ മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. നവംബര്‍ 25നാണ് ഹരജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!