ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സെന്തിൽ ബാലാജിയെ ബൈപാസ് സർജറിക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട് മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനമാണെന്നും അഭിഭാഷകൻ ആരോപിച്ചു. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് വിശ്വസനീയമല്ലെന്നം സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇ ഡിയുടെ വാദം. മന്ത്രിയുടെ ഹൃദയധമനിയിൽ മൂന്ന് ബ്ലോക്കുകളുണ്ടെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. Ad സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. എതിർക്കുന്നവരോട് പക പോക്കുകയാണെന്നും ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു. ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് ഇ ഡി നീക്കമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ആക്രമണം ഒരുമിച്ച് പ്രതിരോധിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി ആവശ്യപ്പെട്ടു

