മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് നോട്ടീസ്; നാളെ ചോദ്യം ചെയ്യും

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്ന കേസിലാണ് സുരേന്ദ്രന് കൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായിരുന്ന വിവി രമേശാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
കേസിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നടപടി. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയിൽ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.null
ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.

