KSDLIVENEWS

Real news for everyone

പാലക്കാട് കൊല്ലപ്പെട്ട സുബൈറിന്റെ കബറടക്കം ഇന്ന്; കനത്ത സുരക്ഷയില്‍ പാലക്കാട്

SHARE THIS ON


കൊലപാതകം നടന്ന സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ പോലീസ് സംഘം | ഫോട്ടോ: പി.പി.രതീഷ്/മാതൃഭൂമി

പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം ശനിയാഴ്ച കബറടക്കും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നുതന്നെയാണ് പോലീസിന്റെ നിഗമനം. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല.


എഫ്.ഐ.ആറിലും കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചക്ക് മുന്‍പെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

പ്രതികളിലേക്ക് പോലീസ് എത്തുന്നതേ ഉള്ളുവെന്നാണ് സൂചന. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ ഒരു വാഹനം ഉപേക്ഷിക്കുകയും മറ്റൊരു വാഹനത്തില്‍ കയറി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക സമയത്ത് പോലീസ് പ്രതികളിലേക്കെത്താന്‍ ഒരുപാട് സമയമെടുത്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!