KSDLIVENEWS

Real news for everyone

കാര്‍ ഒന്നരമാസം മുമ്പ് വര്‍ക്ക് ഷോപ്പില്‍ നല്‍കിയതാണെന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഭാര്യ

SHARE THIS ON

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച കാര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെത് തന്നെയാണെന്ന് ഭാര്യ അര്‍ഷിക മീഡിയവണിനോട. എന്നാല്‍ സഞ്ജിത്ത് കൊലപെടുന്നതിന് ഒന്നരമാസം മുന്‍മ്ബ് കാര്‍ വര്‍ക്ക് ഷോപ്പില്‍ സര്‍വീസിന് നല്‍കിയെന്നും ഭാര്യ പറഞ്ഞു. ‘പണമില്ലാത്തതിനാലാണ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇറക്കാഞ്ഞത്. അതിന് ശേഷം പിതാവിന്റെ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. ആ ബൈക്കില്‍ വെച്ചാണ് സഞ്ജിത്ത് കൊല്ലപ്പെടുന്നത്. മരണത്തിന് ശേഷം കാറിനെ കുറിച്ച്‌ ആരോടും ചോദിച്ചിട്ടില്ലെന്നും’ ഭാര്യ പറഞ്ഞു.ഏത് വര്‍ക് ഷോപ്പിലാണ് കാര്‍ കൊടുത്തതെന്ന് അറിയില്ല.

മരിച്ച സുബൈറിനെ കുറിച്ച്‌ തനിക്കറിയില്ല.മാധ്യമങ്ങളില്‍ നിന്നാണ് സംഭവം അറിഞ്ഞത്. സുബൈറിന്റെ കൊലപൊതകത്തിന് ശേഷം പൊലീസ് വീട്ടില്‍ വന്ന് കാറിനെ കുറിച്ച്‌ അന്വേഷിച്ചിരുന്നതായും ഭാര്യ പറഞ്ഞു.

അതേ സമയം കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖനും പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ 15 ദിവസം മുമ്ബ് കാര്‍ വര്‍ക്ക്ഷോപ്പില്‍ കൊടുത്തുവെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം കാര്‍ വാങ്ങാന്‍ പോയിട്ടില്ല. ആരാണ് ഇപ്പോള്‍ അതുപയോഗിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്ബോഴാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേ സമയം പ്രതികള്‍ രക്ഷപ്പെടാനുപയോഗിച്ച കാര്‍ കഞ്ചിക്കോട്ട് നിന്നും കണ്ടെത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!