KSDLIVENEWS

Real news for everyone

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളടക്കം ഒമ്ബതു പേരെ തെരുവ് നായ കടിച്ചു;നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

SHARE THIS ON

പത്തനംതിട്ട:കുളനട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളടക്കം ഒമ്ബതു പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

അമ്ബലക്കടവ് മണ്ണില്‍ മുകടിയില്‍ മീവന്‍ (14), പുഴിക്കുന്നില്‍ ചന്ദ്രന്‍ (70), വയക്കല്‍ പടിഞ്ഞാറ്റതില്‍ കലാധരന്‍ നായര്‍ (53), തുമ്ബമണ്‍ താഴം പള്ളിയില്‍ വിട്ടില്‍ ശ്രീകുമാര്‍ (63), തൊണ്ടത്ര വില്ലയില്‍ ചെറിയാന്‍ തോമസ് (73), തുമ്ബമണ്‍ നോര്‍ത്ത് പൊള്ളന്‍മല മേമുറിയില്‍, ഓമന രാജന്‍ (62), ഉളനാട് ശ്രീരാമ ഭവന്‍ രാമചന്ദ്രന്‍ പിള്ള (72), ഓമര നില്‍ക്കുന്നതില്‍ ഷൈലജ (61), അയനിനില്‍ക്കുന്നതില്‍ ബീന (48) എന്നിവര്‍ക്കാണ് കടിയേറ്റത്.

രാവിലെ എട്ടരയോടെ ഉളനാട്ടിലും പിന്നീട് അമ്ബലക്കടവ്, തുമ്ബമണ്‍ താഴം എന്നിവിടങ്ങളില്‍ വീട്ടുമുറ്റത്ത് നിന്നവരെയും വഴിയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് നായ കടിച്ചത്.നായയുടെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സ തേടി. അക്രമകാരിയായ നായയെ നാട്ടുകാര്‍ പിന്നീട് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!