ബിരുദമില്ലാത്തതിനാലാണോ വിദേശത്ത് പോകാന്‍ മടിക്കുന്നത്; കാനഡയില്‍ ഈ ജോലികള്‍ക്ക് ബിരുദം വേണ്ട; ശമ്പളം മാസം എട്ട് ലക്ഷം വരെ

വിദേശരാജ്യങ്ങളില്‍ മികച്ച ജോലി ലഭിക്കണമെങ്കില്‍ പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദമെങ്കിലും വേണമെന്നാണ് എല്ലാവരുടെയും ചിന്താഗതി.
എന്നാല്‍, നല്ല രീതിയില്‍ തിരക്കിയാല്‍ ബിരുദമില്ലെങ്കിലും വളരെ ഉയര്‍ന്ന ശമ്ബളം ലഭിക്കുന്ന ജോലികള്‍ നമുക്ക് കണ്ടെത്താൻ സാധിക്കും.
വെയര്‍ഹൗസ്
ഇത്തരത്തില്‍ പ്രവൃത്തി പരിചയവും ബിരുദവുമില്ലെങ്കിലും കാനഡയില്‍ ഉയര്‍ന്ന ശമ്ബളം കിട്ടുന്ന ചില ജോലികള്‍ നോക്കാം. ബിരുദമോ പ്രവര്‍ത്തിപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയര്‍ന്ന ശമ്ബളം ലഭിക്കുന്ന ജോലികളിലൊന്ന് വെയര്‍ഹൗസ് മേഖല. 30000 ഡോളര്‍ മുതല്‍ 130000 ഡോളര്‍ വരെയാണ് (24 ലക്ഷം മുതല്‍ 1.7 കോടി വരെ ഇന്ത്യന്‍ രൂപ) ഈ ജോലികളുടെ വാര്‍ഷിക ശമ്ബളമെന്നാണ് കനേഡിയൻ പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അക്കൗണ്ടിംഗ്
അക്കൗണ്ടിംഗ് ക്ലര്‍ക്ക് രംഗത്തും ബിരുദ യോഗത്യ ആവശ്യമില്ല. അക്കൗണ്ടിംഗ് രംഗത്തെ ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ യോഗ്യതയായി സ്വീകരിക്കുന്നത്. മണിക്കൂറിന് ശരാശരി 21.6 ഉം വര്‍ഷം 44220 ഡോളറുമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന ശമ്ബളം .
ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ
ബിരുദമോ പ്രവൃത്തി പരിചയമോ ആവശ്യമില്ലാത്ത മറ്റൊരു മേഖലയാണ് ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ. ഇവിടെ നിന്നും മണിക്കൂറില്‍ 21.28 ഡോളര്‍ സമ്ബാദിക്കാന്‍ സാധിക്കും. പക്ഷേ, മറ്റേതൊരു മേഖലയെക്കാളും കായികാധ്വാനം വേണ്ട ജോലിയാണ് ഖനികളിലേത്.
ന്യൂക്ലിയര്‍ പവര്‍ റിയാക്ടര്‍
ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്ന ഒരു ജോലിയാണ് ന്യൂക്ലിയര്‍ പവര്‍ റിയാക്ടര്‍ ഓപ്പറേറ്ററുടേത് .
വര്‍ഷം ശരാശരി 88,253 ഡോളറാണ് ഈ ജോലിയുടെ ശമ്ബളം. എന്നാല്‍ അത്ര എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ജോലിയല്ല ഇത്. പ്രത്യേകിച്ചും വിദേശികള്‍ക്ക്. യോഗ്യതകളോടൊപ്പം തന്നെ വിവിധ തരത്തിലുള്ള സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കി മാത്രമാണ് ഈ ജോലിയിലേക്ക് ആളെ എടുക്കുന്നത്.
തിയേറ്റര്‍ പ്രാക്ടീഷണര്‍, ട്രാന്‍സ്ലേറ്റര്‍, ഡെന്റല്‍ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ഷെഫ്, വെല്‍ഡിങ്, മെയിന്റനന്‍സ് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ട്രക്ക് ഡ്രൈവര്‍മാര്‍, പ്ലംബര്‍, ഇലക്‌ട്രീഷ്യന്‍, വാഹന മെക്കാനിക്ക്, നിര്‍മ്മാണത്തൊഴിലാളികള്‍, മൊബൈല്‍ റിപ്പയര്‍ തുടങ്ങിയവയും ബിരുദം ആവശ്യമില്ലാതെ ജോലിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന മേഖലയാണ്.
ബിരുദം ആവശ്യമില്ലാത്ത ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിലും നിങ്ങളുടെ ബയോഡാറ്റ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നിയമനം സാധ്യമാകുകയുള്ളൂ പലര്‍ക്കും മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കാമെങ്കിലും ബയോഡാറ്റയില്‍ വരുത്തുന്ന പിഴവ് കാരണം തിരഞ്ഞെടുക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്.

