KSDLIVENEWS

Real news for everyone

നാടുവിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍, താലിബാന്‍ വിജയിച്ചുകഴിഞ്ഞു”- പലായനം ചെയ്ത അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ ആദ്യ പ്രതികരണം

SHARE THIS ON

കാബൂള്‍: പ്രവചിക്കപ്പെട്ടതിനെക്കാള്‍ വേഗത്തില്‍ അഫ്ഗാന്‍ പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട പ്രസിഡന്‍റ് അശ്റഫ് ഗനിയുടെ ആദ്യ പ്രതികരണം പുറത്ത്. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ താന്‍ നാടുവിട്ടെന്നാണ് അശ്റഫ് ഗനിയുടെ വാക്കുകള്‍. കാബൂളില്‍ തങ്ങിയിരുന്നുവെങ്കില്‍ ”എണ്ണമറ്റ രാജ്യസ്നേഹികള്‍ കുരുതി ചെയ്യപ്പെടും. കാബൂള്‍ നഗരം തകര്‍ക്കപ്പെടുകയും ചെയ്യും”- പ്രസ്താവന പറയുന്നു. ”താലിബാന്‍ വിജയിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കാണ്. അവര്‍ ചരിത്രത്തിലെ നിര്‍ണായക പരീക്ഷണ ഘട്ടത്തിനുമുന്നിലാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്റഫ് ഗനി രാജ്യംവിട്ടതായി ഞായറാഴ്ച തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എവിടേക്കെന്ന് അദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താജികിസ്താനിലുണ്ടെന്നാണ് വിവരം. സമാധാന നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഔദ്യോഗിക പ്രതിനിധി അബ്ദുല്ല അബ്ദുല്ല നാടുവിട്ടതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ജനങ്ങളെ ദുരിതക്കയത്തില്‍ ഉപേക്ഷിച്ചാണ് നാടുവിടുന്നതെന്നായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!