ശബരിമല നടതുറന്നു, പുതിയ മേല്‍ശാന്തിമാര്‍ ചുതലയേറ്റെടുത്തു; വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മണ്ഡലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകീട്ട് 4.57ഓടെയാണ് നടതുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി അഗ്നിപകര്‍ന്നു.
ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ശബരിമല മേല്‍ശാന്തിയായി കെ. ജയരാമന് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന് നമ്പൂതിരിയും ചുമതലയേറ്റെടുത്തു. നടതുറന്നതിന് പിന്നാലെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്

