KSDLIVENEWS

Real news for everyone

സംസ്‌ഥാനത്ത്‌ എൽഡിഎഫ്‌ തരംഗം :
കോർപ്പറേഷനിൽ അഞ്ചിലും, ജില്ലാ പഞ്ചായത്തുകളിൽ 9 ലും,
501പഞ്ചായത്തിലും, 109 ബ്ലോക്കിലും മുന്നിൽ

SHARE THIS ON

5 കോർപ്പറേഷനുകളിലും 37 മുൻസിപാലിറ്റികളിലും 9 ജില്ലാ പഞ്ചായത്തിലും 110 ബ്ലോക് പഞ്ചായത്തിലും 501 ഗ്രാമപഞ്ചായത്തിലും യുഡിഎഫ്‌ മുന്നിലാണ്‌.

എൻഡിഎ 25 പഞ്ചായത്തിലും 2 മുൻസിപാലിറ്റിയിലും മുന്നിലാണ്‌.

*കൂത്താട്ടുകുളം നഗരസഭ എൽഡിഎഫിന് ആകെ 25 സീറ്റിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ 1

*പാലാ കോർപ്പറേഷനിൽ ഫലം വന്ന 7 വാർഡിലും എൽഡിഎഫ്‌ ജയിച്ചു

*തൃശൂർ കോർപ്പറേഷനിൽ ബിജെപി നോതാവ്‌ ബി ഗോപാലകൃഷ്‌ണൻ തോറ്റു

*കോഴിക്കോടും കൊച്ചിയിലും യുഡിഎഫിന്റെ മേയർ സ്‌ഥാനാർഥി തോറ്റു. കോഴിക്കോട്‌ ഡോ. അജിതയും കൊച്ചിയിൽ കോൺഗ്രസ്‌ നേതാവ്‌ എൻ വേണുഗോപാലുമാണ്‌ തോറ്റത്‌.

  • ഗുരുവായൂർ മുൻസിപ്പാലിറ്റി LDF ഭരണം ഉറപ്പിച്ചു

*പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫ്‌ വിജയിച്ചു

  • ആലപ്പുഴ ജില്ലാപഞ്ചായത്തിൽ എൽഡിഎഫ്: 14, യുഡിഎഫ്: 4, എൻഡിഎ : 1
    *ഒഞ്ചിയം പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ സി പി ഐ എം ജയം രണ്ട്, മൂന്ന് വാർഡുകൾ ആർഎംപിയിൽ നിന്ന് തിരിച്ചു പിടിച്ചു
  • ചങ്ങനാശ്ശേരിയിൽ എൽഡിഎഫ്‌ മുന്നിലാണ്‌.

*ചാവക്കാട്‌ നഗരസഭ എൽഡിഎഫ്‌ നിലനിർത്തി

  • ആലപ്പുഴ നഗരസഭയിൽ 13 ഇടത്തും എൽഡിഎഫ്‌ മുന്നിൽ. യുഡിഎഫിന്‌ ഒരു സീറ്റിലും ലീഡ്‌ ഇല്ല
  • കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്‌ മുന്നിലാണ്‌.
  • പത്തനംതിട്ട നഗരസഭ 1, 2, 3, വാർഡുകൾ എൽ ഡി എഫ് വിജയിച്ചു
  • വയനാട്‌ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്‌ മുന്നിൽ
  • ഫറോക്ക് നഗരസഭയിൽ 2, 3 , 4, 5 ഡിവിഷനുകളിൽ എൽഡിഎഫിന്‌ ജയം .

*ചോറോട് പഞ്ചായത്തിൽ നാലു വാർഡുകളിൽ എൽഡിഎഫ്‌ വിജയം

*കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് 7സീറ്റിലും യുഡിഎഫ് 9സീറ്റിലും വിജയിച്ചു.9സീറ്റിൽ ഫലം അറിയാനുണ്ട്

*കായംകുളത്ത്​ എൽഡിഎഫിന്​ ജയം. കായംകുളം നഗരസഭ വാർഡ് 24 ൽ വ്യാപാരി നേതാവ് നുജുമുദീൻ ആലുംമൂട്ടിൽ തോറ്റു. എൽഡിഎഫ് സ്വതന്ത്ര ഷാമില അനിമോൻ വിജയിച്ചു

താനൂർ നഗരസഭയിൽ 21-ാം ഡിവിഷനിൽ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ഇ കുമാരിയാണ് ജയിച്ചത്

തിരുവള്ളൂർ പഞ്ചായത്തിൽ യു ഡി എഫിന്റെ വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് തോൽവി. എൽഡിഎഫിലെ ഹംസ വിജയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!