KSDLIVENEWS

Real news for everyone

ഉമ്മന്‍ചാണ്ടിയുടെ തട്ടകം പുതുപ്പള്ളിയും ചുവന്നു: തോല്‍വി കാല്‍ നൂറ്റാണ്ടിന് ശേഷം

SHARE THIS ON

കോട്ടയം: എൽഡിഎഫ് തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ തട്ടകവും കോൺഗ്രസിനെ കൈവിട്ടു. 25 വർഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് ചോർന്ന് പോയത്.
പുതുപ്പള്ളിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, ഇടതു സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2015ൽ 11 സീറ്റുകൾ സ്വന്തമാക്കി കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!