വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് വിവിധ ജില്ലകളില്‍ പീഡനം:രാസലഹരി നല്‍കി,പെണ്‍വാണിഭ സംഘത്തിനും കൈമാറി

കൊച്ചി: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ 21 പ്രതികളാണുള്ളത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നാല് പേരെയും പാലാരിവട്ടം സ്റ്റേഷനിൽ അഞ്ച് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തവർ: മട്ടാഞ്ചേരി ചക്കാമ്പാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കര കരിപ്പറമ്പിൽ വീട്ടിൽ കെ.ബി. സലാം (49), തൃശ്ശൂർ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടിൽ അജിത് കുമാർ (24), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34).

