KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട്ട് പരക്കെ അക്രമം; പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി.

SHARE THIS ON

കാഞ്ഞങ്ങാട് • തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ പരക്കെ അകമം . നഗരസഭ ഏഴാം വാർഡ് ബിജെപി സ്ഥാനാർഥി പി.വി.മാധവന്റെ വീട് ആക്രമിച്ചു . പിന്നാലെ ബിജെപി ഉമാനാഥ റാവുവിന്റെ മകൾ പ്രസന്ന കുമാരിയുടെ വീടിന് നേരെ ആക്രമണം നടന്നു . കല്ലും കുപ്പിയും വീടിനു നേരെ വലിച്ചെറിഞ്ഞു . സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു . അരയിയിലെ ബിജെപി ഓഫിസ് അടിച്ചു തകർത്തു . സിപിഎം നടത്തിയ നടത്തിയ പ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം നടന്നു . അളറായിയിലെ വിനയ് ( 18 ) , അനീഷ് ( 21 ) എന്നിവർക്കു പരുക്കേറ്റുമാണിക്കോത്ത് വീടുകൾക്ക് നേരെ പടക്കമെറിഞ്ഞു . ബൈക്ക് തകർത്തു . ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റും അജാനൂരിലെ എൽഡിഎഫ് കൺവീനറുമായ മാട്ടുമ്മൽ ഹസന്റെ മാണിക്കോത്തെ വീടിനു നേരെയാണ് പടക്കം എറിഞ്ഞത് . സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!