KSDLIVENEWS

Real news for everyone

വോട്ടെണ്ണലിന് സ്പീഡില്ല: ഉദ്യോഗസ്ഥർക്ക് അസി. കളക്ടറുടെ ശാസന

SHARE THIS ON

കാഞ്ഞങ്ങാട്: വോട്ടെണ്ണലിന്റെ മെല്ലെ പോക്കിൽ രാഷ്ടീയ പാർട്ടി നേതാക്കളെ മാത്രമല്ല അസി. കളക്ടറെയും ചൊടിപ്പിച്ചു.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കാഞ്ഞങ്ങാട് ബ്ലോക്കിലെ വോട്ടെണ്ണിലാണ് ഉദ്യോഗസ്ഥർക്ക് സബ് കളക്ടർ ഡി.ആർ.മേഘശ്രിയുടെ ശാസന കിട്ടിയത്.മണി 11 ആയിട്ടും ആദ്യ ആറു വാർഡുകൾ മാത്രമായിരുന്നു എണ്ണി തീർന്നത്.
സബ് കളക്ടർ ഒരോ കൗണ്ടിങ്ങ് ബൂത്തില്ലമെത്തി എണ്ണൽ ധ്രുതഗതിയിലാക്കാൻ കർശന നിർദേശം നൽകുകയായിരുന്നു.പീന്നീടും സ്ഥിതി ആവർത്തിച്ചപ്പോൾ ഇങ്ങനെ പോയാൽ ഞാൻ ഇവിടെ കയറിയിരിക്കുമെന്ന് വരണാധികാരിയോട് പറയേണ്ടി വന്നു.ഏറ്റവും ഒടുവിലായി വോട്ടണ്ണൽ പൂർത്തിയായത് അജാനൂരിന്റേതായിരുന്നു.
കൗണ്ടിങ് ബൂത്തിനു പുറത്തു ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കാനും സബ്കളക്ടർ നേരിട്ടിറങ്ങി നിർദേശം നൽകി. തഹസിൽദാർമാരായ എൻ.മണിരാജ്, ബി.രത്‌നകാരൻ തുടങ്ങി റവന്യു ഉദ്യോഗസ്ഥസംഘമാണ് ബ്ലോക്ക് പഞ്ചായത്ത് വോട്ടണ്ണലിന് നേതൃത്വം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!