വ്യാപക പ്രതിഷേധം
പാലക്കാട് നഗരസഭയിൽ ഭരണ തുടർച്ച ; ജയ് ശ്രീറാം എന്ന് എഴുതിയ ബാനറുകൾ ഉയർത്തി ബി.ജെ.പിയുടെ പ്രകടനം

52 ഡിവിഷനുകളിലെയും വേ!ാട്ട് എണ്ണിക്കഴിഞ്ഞപ്പേ!ാള്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പിക്ക് ഭരണ തുടര്‍ച്ച. യു ഡി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികയ്ക്കാനായില്ല.
29 സീറ്റിലാണ് ബിജെപി വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും വിജയിച്ചിട്ടുണ്ട്. ഇത്തവണ ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ യുഡിഎഫിന് തിരിച്ചടിയാണ് നേരിട്ടത്.

