KSDLIVENEWS

Real news for everyone

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു ;
24 മണിക്കൂറിനിടെ 24,010 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 355 മരണം ; രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 99,56,558 ആയി ഉയർന്നു

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും 30,000 ത്തില്‍ താഴെ. ഇന്നലെ 24,010 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 99,56,558 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ 3,22,366 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,291 പേരെയാണ് രോഗമുക്തരായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ഇതോടെ രോഗമുക്തരായവരുടെ എണ്ണം 94,89,740 ആയി ഉയര്‍ന്നു. ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 95. 31 ശതമാനമാണ്.

ഇന്നലെ കോവിഡ് ബാധിച്ച്‌ 355 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,44,451 ആയി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!