നിലമ്പൂർ നഗരസഭ പിടിച്ച് ചരിത്രമെഴുതി എൽഡിഎഫ് ; ലീഗിന് ഒരു അംഗം പോലുമില്ലാത്ത നഗരസഭ മലപ്പുറത്ത് ഇതാദ്യം

മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ആവേശവും യുഡിഎഫിന് ഞെട്ടലും നല്കിയ ഫലമാണ് നിലമ്ബൂല് നഗരസഭയിലേത്. 33 ല്‍ 22 ഉം സീറ്റും നേടിയാണ് എല്‍ഡിഎഫ് കാലങ്ങളായി കോണ്‍ഗ്രസിന്റെ് കുത്തകയായിരുന്ന നഗരസഭ പിടിച്ചെടുത്തത്. മുസ്ലിം ലീഗിന് ഈ നഗരസഭയില്‍ ഒരു മെമ്ബര്‍ പോലുമില്ല. മലപ്പുറത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ലീഗിന് ഒരു നഗരസഭയില്‍ പ്രാധിനിധ്യമില്ലാതെ പോകുന്നത്.
- കോണ്‍ഗ്രസിന്റെ അഭിമാനവും അടയാളവുമായിരുന്നു നിലമ്ബൂര്‍ നഗരസഭ. ജില്ലയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ഏക നഗരസഭ. അതാണ് പി വി അന്‍വര്‍ എംഎല്‍എയുടേ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്വന്തമാക്കിയത്. അതും 22 സീറ്റെന്ന മൃഗീയ ഭൂരിപക്ഷത്തില്‍. 9 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗ് 9 ഇടത്തും തോറ്റ് ചിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതായി.
കോണ്‍ഗ്രസ് 9 സീറ്റിലൊതുങ്ങി. അക്കൗണ്ട് തുറന്ന ബിജെപിയും മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഓരോ സീറ്റുകള്‍ നേടി.
ആര്യാടന്റെ കുടുംബവാഴ്ചക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്ന എതിര്‍പ്പും മുസ്ലിം ലീഗ്- കോണ്‍ഗ്രസ് അഭിപ്രായ വ്യത്യാസവും പി വി അന്‍വറിന്റെ പ്രചാരണ മികവും ആണ് യുഡിഎഫിനെ തോല്‍പ്പിച്ചത്. ഇതിന് പുറമെ രാഹുല്‍ഗാന്ധിയുടെ പ്രളയ സഹായം ഒന്നര വര്‍ഷത്തിലേറെകാലം വിതരണം ചെയ്യാതെ കൂട്ടിവച്ച് നശിച്ചുപോയ സംഭവവും എല്‍ഡിഎഫ് കോണ്‍ഗ്രസിനെതിരെ ആയുധമാക്കി.
മുസ്ലീം ലീഗിനെ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ലീഗിന്റെ ഉറച്ച സീറ്റുകളില്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. രണ്ടിടത്ത് ലീഗ് മൂന്നാമതായി. കഴിഞ്ഞ തവണ 9 ല്‍ 9 ഉം ജയിച്ച ലീഗിന് ഇത്തവണ 9 ല്‍ 9 ഉം നഷ്മായി. നിലമ്ബൂര്‍ നിയോജക മണ്ഡലത്തിലെ 7ല്‍ 4 പഞ്ചായത്തുകള്‍ നേടാനും ഒരിടത്ത് ഒപ്പത്തിനൊപ്പം എത്താനും കഴിഞ്ഞു എങ്കിലും നഗരസഭ നഷ്ടമായത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ്. നിലമ്ബൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും ആര്യാടന് കുടുംബത്തിന്റെ അപ്രമാദിത്വത്തിനും തോല്‍വി നല്കുന്ന ആഘാതം സമാനതകളില്ലാത്തതാണ്

