KSDLIVENEWS

Real news for everyone

വൈറൽ സ്ഥാനാർത്ഥിക്ക് ഫലം വന്നപ്പോൾ വമ്ബൻ തോൽവി .

SHARE THIS ON

പത്തനംതിട്ട: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റടുത്തപ്പോള്‍ വൈറലായ സ്ഥാനാര്‍ഥികള്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഒരാളായിരുന്ന പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു വിബിത. പിന്നീട് ലീഡ് മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു വിബിത. കെ എസ് യുവിലൂടെയാണ് വിബിത രാഷ്ട്രീയ രംഗത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!