സിഖ് പുരോഹിതൻ ബാബ രാംസിങിന്റെ മൃതദേഹം കർഷക സമരം തീരാതെ സംസ്കരിക്കില്ല

ദില്ലി: കര്‍ഷക സമരത്തിനിടെ സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച ഇന്ന് സിഖ് പുരോഹിതന്‍ ബാബ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. സിഖ് പുരോഹിതന്‍ ബാബ രാംസിങിന്റെ മൃതദേഹം കര്‍ഷക സമരം തീരാതെ സംസ്‌കരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
കര്‍ഷക സമരത്തിന് പരിഹാരം കാണാത്തതിനാല്‍ ആയിരുന്നു ബാബ രാംസിങിന്‍റെ ആത്മഹത്യ. അതിനാല്‍ ഇതിന് പരിഹാരം കണ്ടതിന് ശേഷമേ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുകയോള്ളൂവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
അതുവരെ ഹരിയാനയിലെ ഗുരുദ്വാരയില്‍ മൃതദേഹം സൂക്ഷിക്കും. ട്രെയിന്‍ തടയുകയും സൈനികര്‍ക്കുള്ള റേഷന്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നവര്‍ കര്‍ഷകര്‍ അല്ലെന്നുംകര്‍ഷകര്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ ബില്ലെന്നും ചൂണ്ടിക്കാണിച്ച് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകര്‍ക്ക് തുറന്ന കത്തെഴുതി.

