സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി എം.കെ. മൊയ്തീന് യാത്രയപ്പ് നൽകി

ആലംപാടി: നീണ്ട നാല് പാതിറ്റാണ്ടിൻറെ പ്രവാസ ജീവിധം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന സൗദി ആലമ്പാടി ജമാഅത്ത് ഉപദേശക കമ്മറ്റി അംഗം എം.കെ.മൊയ്തീന് സിഹാത്ത് മിഹ്റാജ് മഹലിൽ വെച്ച് യാത്രയപ്പ് നൽകി.
യാത്രയപ്പ് യോഗം ജമാഅത്ത് പ്രസിഡണ്ട് ബക്കർ മിഹ്റാജിൻ്റെ അദ്ധ്യക്ഷതയിൽ സൗദി ആലംപാടി യത്തീംഖാന പ്രസിഡണ്ട് കാളി അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു.
ജമാഅത്ത് ട്രഷർ പി.എം.എ.ഖാദർ സ്വാഗതവും ഹാരിസ് സി.എം.,കബീർ മിഹ്റാജ്,റിസ്‌വാൻ ബാഫഖി നഗർ എന്നിവർ സംസാരിച്ചു
യാത്രയപ്പിന് എം.കെ. മൊയ്തീൻ നന്ദി പറഞ്ഞു.

