ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപ

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപയായി. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്.
രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോളിന് ഏറ്റവും ഉയർന്നവില. ഇവിടെ പെട്രോൾ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ്.

