KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്നു മുതല്‍ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങും

SHARE THIS ON

സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകൾ ബസുകൾ ഓടിത്തുടങ്ങും.രജിസ്‌ട്രേഷൻ നമ്പറിനെ ഒറ്റ- ഇരട്ട അക്ക നമ്പറുകളായി തിരിച്ച് സർവീസിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്‌ചയിച്ചിട്ടുള്ള ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള ബസുകൾക്ക് സർവീസ് നടത്താം. കോവിഡ് വ്യാപനം പൂർണ നിയന്ത്രണത്തിൽ ആകാത്തതിനാലാണ് ക്രമീകരണം.

തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതേ മാനദണ്ഡങ്ങൾ പാലിച്ച് സ്വകാര്യബസുകൾക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്തണം. ശനിയും ഞായറും സർവീസ് അനുവദനീയമല്ല.

അതേസമയം അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി ഇന്നലെതന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണവും കൂട്ടും.ലോക്ഡൗണോ ട്രിപ്പിള്‍ ലോക്ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!