KSDLIVENEWS

Real news for everyone

ആണ്‍ അഹന്തക്കെതിരെ പോരാടിയ കെ ആര്‍ ഗൗരിയമ്മയാണ് തന്റെ ഹീറോ ; ലീഗ് നേതൃത്വത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി ഫാത്തിമ തെഹലിയ

SHARE THIS ON

മലപ്പുറം : ലൈംഗികാധിക്ഷേപത്തെക്കുറിച്ച്‌ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എംഎസ്‌എഫിന്റെ വനിത വിഭാഗമായ ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ പരോക്ഷമായി പ്രതികരണവുമായി ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ. ഇഎംഎസ് അല്ല, ആണ്‍ അഹന്തക്കെതിരെ പോരാടിയ കെ ആര്‍ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നാണ് ഫാത്തിമ അഭിപ്രായപ്പെട്ടത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ലീഗ് നേതൃത്വത്തിനെതിരെ ഫാത്തിമയുടെ പരോക്ഷ വിമര്‍ശനം.

ഫാത്തിമ തെഹലിയയുടെ കുറിപ്പ് ഇപ്രകാരമാണ്. ഇ എംഎസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി ആണെന്റെ ഹീറോ എന്നാണ് തെഹലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!