ദുബായ് കെഎംസിസി വെൽഫെയർ സ്കീം ക്യാപയിനിന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുടക്കം കുറിച്ചു

ദുബായ്: പ്രവാസികളുടെ ക്ഷേമത്തിനായി ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വെൽഫെയർ സ്കീം പദ്ധതിയുടെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം ദെയ്റ നൈഫിലെ ചൗക്കി ഗ്രീൻ ഹൗസിൽ വെച്ച് നടന്നു, ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ വെൽഫെയർ സ്കീം അംഗത്വം ബാസിത് കുന്നിലിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്, കാസറഗോഡ് മണ്ഡലം വെൽഫെയർ സ്കീം കോഡിനേറ്റർ സുഹൈൽ കോപ്പ റീട്ടേർണിംഗ് ഓഫീസറായ യോഗത്തിൽ മണ്ഡലം സെക്രറട്ടറി ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് ഭാരവാഹികളായ ജലാൽ കുന്നിൽ, നിസാം ചൗക്കി, ഷെകീൽ എരിയാൽ എന്നിവർ സംസാരിച്ചു, പഞ്ചായത്ത് ജനറൽ സെക്രെട്ടറി ഖലീൽ ചൗക്കി സ്വാഗതവും ട്രേഷറർ ഹാരിസ് പീബീസ് നനദിയും അറിയിച്ചു, ഖാദർ മൊഗർ, സാബിത് ചൗക്കി, തഹ്സീൻ മൂപ്പ, ഇസ്ഹാക്ക് ബെവിഞ്ച തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു,

